ജീവന് ഭീഷണിയുണ്ടെന്ന് കപില്‍ മിശ്ര, വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കി കേന്ദ്ര സര്‍ക്കാര്‍

Mar 3, 2020, 10:47 AM IST

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാട്ടി കപില്‍ മിശ്ര നല്‍കിയ അപേക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. വിദ്വേഷ പ്രസംഗത്തില്‍ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്ന ഘട്ടത്തിലാണ് സുരക്ഷ നല്‍കാനുള്ള തീരുമാനം.