ഓർക്കുക, എല്ലാ കളിയാക്കലുകളും അത്ര തമാശയല്ല!

Feb 21, 2020, 7:36 PM IST

നിറത്തിന്റെയും രൂപത്തിന്റെയുമെല്ലാം പേരിൽ കളിയാക്കലുകൾ ഏറ്റുവാങ്ങുന്നവരെ നമ്മൾ സിനിമയിലും ജീവിതത്തിലുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയും ഇത്തരമൊരു വിഷയം സംസാരിക്കുന്നതാണ്. പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് ക്വാഡന്‍ എന്ന ഈ കുട്ടി. തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണവൻ അമ്മയോട് ചോദിക്കുന്നത്. ക്വാഡന്റെ അമ്മ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.