അബുദാബി ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന, 230 ഹൂതി വിമതരെ വധിച്ചു

Jan 18, 2022, 8:18 AM IST

അബുദാബി ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾ ആക്രമിച്ച് മിസൈൽ സംവിധാനം തകർത്തു. 230 ഹൂതി വിമതരെ വധിച്ചതായും സേനാവൃത്തങ്ങൾ അറിയിച്ചു. ഹൂതി ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടന രം​ഗത്തെത്തി.