കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒന്നിച്ച് ഡിസ്ചാര്‍ജായത് 26 പേര്‍, രാജ്യത്ത് ആദ്യം; കേരളത്തിന് അഭിമാനം

Apr 13, 2020, 12:04 PM IST


കൊവിഡ് വ്യാപനം ആശങ്ക സൃഷ്ടിച്ച കാസര്‍കോടിന് ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാലം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്രം ഡിസ്ചാര്‍ജ് ആയത് 26 പേരാണ്. രാജ്യത്തെ ഒരു ആശുപത്രിയില്‍ നിന്ന് ഇത്ര പേര്‍ ഒന്നിച്ച് കൊവിഡ് മുക്തരാകുന്നത് ആദ്യം.