ഇന്നുമാത്രം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 114 പേര്‍ക്ക് കൊവിഡ്, ആകെ രോഗബാധിതര്‍ 477 ആയി

Aug 17, 2020, 4:14 PM IST

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഇന്ന് 363 പേരില്‍ പരിശോധന നടത്തിയതില്‍ 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ ആകെ 477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധിച്ചവരില്‍ പകുതിയോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജയിലിലെ  എല്ലാവരിലും പരിശോധന നടത്തിയതായാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.