മസ്‌കത്തില്‍ നിന്ന് കരിപ്പൂരേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ ലൈംഗികാതിക്രമം, കേസെടുത്തു

Jun 19, 2020, 2:59 PM IST

മസ്‌കത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുള്‍ ഖാദറിനെതിരെ കരിപ്പൂര്‍ പൊലീസ് കേസെടുത്തു. വിമാനത്തില്‍ അടുത്തിരുന്നപ്പോള്‍ അറുപതുകാരന്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.