കേരള ഫീഡ്‌സിന്റെ വളര്‍ച്ചയില്‍ ബ്രാന്‍ഡ് അംബാസഡറായ ജയറാമിന് നന്ദി അറിയിച്ച് മന്ത്രി കെ രാജു

Apr 16, 2020, 4:37 PM IST


നടനെന്ന രീതിയില്‍ മാത്രമല്ല ജയറാമിനെ മലയാളികള്‍ക്ക് പരിചയം. കര്‍ഷകനെന്ന രീതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം തോന്നുന്നുവെന്ന് ജയറാം പറഞ്ഞു. കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായ ജയറാമിന് മന്ത്രിയും നന്ദി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയിലാണ് ജയറാം മന്ത്രിയെ ഫോണ്‍ വിളിച്ചത്.