കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൂർവ്വ വിദ്യാർത്ഥികൾക്ക് വിലക്ക്; നിർദ്ദേശം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടേത്

Dec 5, 2019, 9:47 AM IST

കേരള സർവ്വകലാശാല ഹോസ്റ്റൽ സ്ഥിരം താവളമാക്കുന്ന മുൻ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവരെ പുറത്താക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡന് നിർദ്ദേശം നൽകി. യൂണിയൻ ചെയർമാനായിരുന്ന മുൻ എസ്എഫ്ഐ നേതാവ് മഹേഷ് ഹോസ്റ്റലിൽ വച്ച് കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം.