അരീക്കോട് ദുരഭിമാന കൊലക്കേസില്‍ പ്രതി രാജനെ കോടതി വെറുതെ വിട്ടു

May 26, 2020, 2:40 PM IST

മലപ്പുറം അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി വെറുതെ വിട്ടത്. ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ മകളെ രാജന്‍ കൊലപ്പെടുത്തുകയായിരുന്നു. 2018 മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം.