ഫണ്ടില്ല, പത്ത് മാസമായി സഹായമില്ല; ആശ്വാസകിരണം പദ്ധതി പ്രതിസന്ധിയില്‍

May 10, 2019, 4:31 PM IST

കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി രൂപീകരിച്ച ആശ്വാസ കിരണം പദ്ധതി പ്രതിസന്ധിയില്‍. പരിചാരകര്‍ക്ക് പ്രതിമാസം 600 രൂപയാണ് സഹായം. 1,20,000 പേര്‍ക്ക് ഇത്തരത്തില്‍  സഹായമായി 86 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ ബജറ്റില്‍ മാറ്റിവെച്ചത് 48 കോടി മാത്രമാണ്. ഗുണഭോക്താക്കളുടെ എണ്ണം കൂടിയതും ഫണ്ടില്ലാത്തതുമാണ് കാരണമെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ അറിയിച്ചു.