Nov 22, 2019, 11:30 AM IST
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾത്തന്നെ ഷെഹ്ലയുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും കുട്ടിക്ക് സംസാരിക്കാൻപോലും കഴിയുമായിരുന്നില്ലെന്നും ഷെഹ്ലയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ. കുട്ടി അപകടത്തിലാണെന്ന് അറിഞ്ഞതുകൊണ്ടാണ് ലൈറ്റിട്ട് ആശുപത്രിയിലെത്തിച്ചതെന്നും ആ ജാഗ്രത പോലും ഡോക്ടർമാർ കാണിച്ചില്ലെന്നും ഡ്രൈവർ പറഞ്ഞു.