ബാര്‍ കോഴ: മാണിയെ കുടുക്കിയത് ചെന്നിത്തല, ഗൂഢാലോചനയില്‍ പിസി ജോര്‍ജും

Oct 18, 2020, 2:44 PM IST

മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ്. കെഎം മാണിയെ  കുടുക്കാന്‍  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ്  നേതാക്കളും പിസി ജോര്‍ജ്ജും ഗൂഢാലോചന  നടത്തിയെന്നാണ് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.