മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ വേണ്ട സംരക്ഷണം നല്‍കണം: പ്രതികരണവുമായി ബിന്ദുവും കനകദുര്‍ഗയും

Nov 14, 2019, 3:34 PM IST

ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ലെന്നത് സംഘപരിവാര്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് ബിന്ദു അമ്മിണി. ഈ സാഹചര്യത്തില്‍ മലകയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിധി നിരാശപ്പെടുത്തുന്നില്ലെന്ന് കനകദുര്‍ഗ്ഗ വ്യക്തമാക്കി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്നും കനകദുര്‍ഗ്ഗ പറഞ്ഞു.