ശബരിമലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍മ്മസമിതി

May 28, 2019, 10:38 AM IST

ശബരിമല വിഷയത്തില്‍ പരിപൂര്‍ണമായ പ്രശ്‌ന പരിഹാരം പ്രതീക്ഷിക്കുന്നതായി ശബരിമല കര്‍മ്മസമിതി അംഗം എസ് ജെ ആര്‍ കുമാര്‍. നിയമനിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ കര്‍മ്മസമിതി വേഗത്തിലാക്കും. തുടര്‍നിലപാട് ചര്‍ച്ച ചെയ്യുവാന്‍ കോര്‍ കമ്മറ്റി അംഗങ്ങളുടെ യോഗം കൊച്ചിയില്‍ തുടങ്ങി.