അടിച്ചാല്‍ ഉടന്‍ തിരിച്ചടി; സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കണ്ണൂരില്‍ ബോംബേറ്

Sep 2, 2020, 10:46 AM IST

കണ്ണൂര്‍ തലശേരിയില്‍ വായനശാലയ്ക്ക് നേരെ ബോംബേറ്. സിപിഎം നിയന്ത്രണത്തില്‍ ഉള്ള ചോനാടം അഴീകോടന്‍ സ്മാരക വായനശാലക്ക് നേരെ ഇന്നലെ അര്‍ധരാത്രിയോടെ ആണ് ബോംബേറ് ഉണ്ടായത്. അടിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കെ സുധാകരന്റെ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്.