ഒളിക്യാമറയില്‍ കുടുങ്ങിയ എം കെ രാഘവനെതിരെ കേസെടുത്തു

Apr 22, 2019, 2:20 PM IST

വോട്ടെടുപ്പിന്റെ തലേന്ന്, ഒളിക്യാമറ വിവാദത്തില്‍പ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്.