കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം ചെയ്യേണ്ടിവരുമെന്ന് ഡോ.എം കെ മുനീര്‍

Jun 22, 2020, 5:53 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് സമരം ചെയ്ത ലീഗ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. അതേസമയം, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്ന് എം കെ മുനീര്‍ അറിയിച്ചു.