കാന്‍സറില്ലാത്ത രോഗിക്ക് കീമോ; രോഗലക്ഷണങ്ങളുണ്ടായിരുന്നെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

Jun 5, 2019, 9:22 AM IST

ആലപ്പുഴ സ്വദേശി രജനിക്ക് കീമോ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം നല്‍കി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് സ്വകാര്യ ലാബില്‍ പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്ക് കാരണമാണ് കാന്‍സറെന്ന് സംശയം വരുന്ന രോഗികളെ സ്വകാര്യ ലാബിലേക്ക് റഫര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.