May 2, 2020, 10:53 AM IST
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ആദ്യ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായ രണ്ട് പേരുടെ ഫലം കിറ്റ് മാറ്റി പരിശോധിച്ചപ്പോള്‍ നെഗറ്റീവ്. ആദ്യം പരിശോധിച്ച അതേ സ്രവ സാമ്പിള്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ കിറ്റില്‍ പരിശോധിച്ചപ്പോഴാണ് നെഗറ്റീവായത്. ആദ്യ കിറ്റ് ഐസിഎംആര്‍ നല്കിയ കിറ്റിലായിരുന്നുവെന്ന് ആര്‍ജിസിബി പറയുന്നു.