കേരളത്തില്‍ തീവ്ര രോഗബാധ; വരും ആഴ്ചകളില്‍ പ്രതിദിന രോഗികള്‍ ഇരുപതിനായിരത്തിന് മുകളിലാകാന്‍ സാധ്യത

Sep 30, 2020, 10:30 AM IST

കേരളത്തിലെ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്ഥാപനങ്ങളുടെ കൂടുതല്‍ ഇടപെടല്‍ ഉറപ്പ് വരുത്താനാവശ്യമായ തീരുമാനങ്ങളും ഉണ്ടായേക്കും.