'പിന്മാറുന്നത് സിപിഎം വിലക്കിയതുകൊണ്ടെന്ന് കാനം പറഞ്ഞു', വെളിപ്പെടുത്തലുമായി എന്‍ വേണു

Dec 27, 2019, 1:35 PM IST

ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നിശ്ചയിച്ചിരിക്കുന്ന ടിപി ചന്ദ്രശേഖരന്‍ ഭവന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഘടകകക്ഷികളെ വിലക്കി സിപിഎം. പങ്കെടുക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞെന്ന് ആര്‍എംപി നേതാവ് എന്‍ വേണു വെളിപ്പെടുത്തി.