പൊക്കിള്‍ക്കൊടി മുറിച്ച ക്ലിപ്പുകളും ശരീരത്തില്‍; കൊച്ചിയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹത്തില്‍ ദുരൂഹതയേറുന്നു

Feb 2, 2020, 7:32 PM IST

കൊച്ചി എളമക്കരയില്‍ കണ്ടെത്തിയത് 24 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം. പൊക്കിള്‍ക്കൊടി മുറിച്ച ക്ലിപ്പുകളും കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തി. നാളെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുള്ളൂവെന്ന് പൊലീസ് പറയുന്നു.