'രണ്ട് സിനിമകളും പൂര്‍ത്തിയാക്കണം', ഷെയ്‌നിന്റെ ഭാഗത്ത് നിന്നും മര്യാദകേടുണ്ടായെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍

Dec 1, 2019, 1:56 PM IST

നടന്‍ ഷെയ്ന്‍ നിഗം നായകനായ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍. ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് പ്രൊഫഷണല്‍ മര്യാദകേട് ഉണ്ടായി, അത് തിരുത്തേണ്ടതുണ്ടെന്നും യൂണിയന്‍ പറയുന്നു.