തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തയാള്‍ക്ക് എതിരെ കേസെടുക്കും; ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം

May 2, 2019, 6:52 PM IST

തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്തില്‍ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഇയാള്‍ക്ക് എതിരെ കേസെടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.