2018ന് ശേഷം സ്വപ്‌നയുമായി ജയ്‌സന് ബന്ധമില്ല, ഫോട്ടോ പുറത്തുവിട്ടത് ബിനീഷെന്ന പരാതിയുമായി ഇ പി ജയരാജന്‍

Sep 16, 2020, 2:28 PM IST


സ്വര്‍ണക്കടത്ത് കേസില്‍ തന്റെ മകന്‍ ജയ്‌സന്റെ പേര് പുറത്തുവന്നതില്‍ ഗൂഢാലോചനയെന്ന പരാതിയുമായി മന്ത്രി ഇപി ജയരാജന്‍. സ്വപ്‌നയ്‌ക്കൊപ്പം തന്റെ മകന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഉന്നയിക്കാനാണ് ജയരാജന്റെ നീക്കം.