നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; 'അമ്മ'യ്ക്ക് പരാതി നല്‍കി ഫെഫ്ക

Jun 18, 2020, 12:18 PM IST

മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക. മലയാളസിനിമയില്‍ മുളയിലെ നുള്ളുന്നവരുണ്ടെന്ന പരാമര്‍ശം ആരൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് വ്യക്തമാക്കണം. അങ്ങനെ ഉള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും. നീരജിന്റെ ഫേസ്ബുക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക വ്യക്തമാക്കി.