വലയിൽ കുടുങ്ങിയത് ഉടുമ്പ് സ്രാവ്; കടലിലേക്ക് മടക്കിയയച്ച് മൽസ്യത്തൊഴിലാളികൾ

Nov 20, 2019, 11:43 AM IST

തിരുവനന്തപുരം കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില്‍ കുടുങ്ങിയത് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമായ ഉടുമ്പ് സ്രാവ്. പിന്നീട് ഏറെ പണിപ്പെട്ടാണ് മൽസ്യത്തൊഴിലാളികൾ ഇതിനെ കടലിലേക്ക് തിരികെവിട്ടത്.