വയനാട്ടിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒന്നര ദിവസത്തിന് ശേഷം കാട്ടിലേക്ക് ഓടിച്ചു

May 8, 2019, 3:25 PM IST

പുൽപ്പള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ബന്ദിപ്പൂർ കടുവ സങ്കേതത്തിലേക്ക് തുരത്തി ഓടിച്ചു. വിവരം വനം വകുപ്പ് ജില്ലാ കളക്ടറെ അറിയിച്ചതോടെ വണ്ടിക്കടവ്,പാറക്കടവ് പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു.