ശിവശങ്കറിനെതിരായ അന്വേഷണം: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് കൈമാറി; നടപടിയുണ്ടായേക്കും

Jul 16, 2020, 5:56 PM IST

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ശിവശങ്കറിന്‍റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികൾ ശിവശങ്കറിനെ വിളിച്ചതായുള്ള ഫോൺ രേഖകള്‍ പുറത്തുവന്നിരുന്നു.