പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യൂ; വോട്ടിടാന്‍ ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം

Apr 23, 2019, 8:25 AM IST

തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ ഗവര്‍ണര്‍ പി സദാശിവം വോട്ട് രേഖപ്പെടുത്തി. ഭാര്യയ്‌ക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഒരുമാസം മുമ്പ് ഉറപ്പുവരുത്തിയിരുന്നു, ഇന്ന് വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.