'ഹാബിറ്റാറ്റ് കണ്‍സള്‍ട്ടന്‍സി മാത്രം'; ലൈഫ് മിഷനില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍

Oct 8, 2020, 9:21 AM IST

ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കർ. ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചെന്ന് ശങ്കർ പറഞ്ഞു. സ്പോൺസർ പിന്മാറിയെന്നാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.യൂണിടാക്കിനെ കുറിച്ച് അറിയില്ല. ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖയിൽ യൂണിടാക്ക് എന്ത് മാറ്റം വരുത്തി എന്നും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.