പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴയെ പിടിച്ചുയര്‍ത്താന്‍ 'ഐ ആം ഫോര്‍ ആലപ്പി'

May 26, 2019, 3:14 PM IST

പ്രളയത്തിന് ഒരാണ്ട് തികയാറാകുമ്പോള്‍ ആലപ്പുഴയില്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തില്‍ പുരോഗമിക്കുകയാണ്. 'ഐ ആം ഫോര്‍ ആലപ്പി' എന്ന സന്നദ്ധ സംഘടനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ പദ്ധതിയിലൂടെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ജനങ്ങള്‍ക്കാവശ്യമായത് ചെയ്തു കൊടുക്കുകയാണ് ആലപ്പുഴ സബ് കളക്ടര്‍ വി ആര്‍ കൃഷ്ണതേജ. കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ നടന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.