ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി

Aug 11, 2020, 4:48 PM IST

ഐഎഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പിനാരായാണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള 50 ലക്ഷംരൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ 10 ലക്ഷത്തിന് പുറമേയാണ് ഉത്തരവ്.