ചെയര്‍മാനാകണമെന്ന് പറഞ്ഞിട്ടില്ല; സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി തെരഞ്ഞെടുക്കട്ടെയെന്ന് ജോസ് കെ മാണി

Jun 7, 2019, 2:40 PM IST

സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന് ജോസ് കെ മാണി. ഭരണഘടനയില്‍ പറയുന്നത് അങ്ങനെയാണ്. അതിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പിജെ ജോസഫിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.