'സര്‍ക്കാറിന്റെ അഴിമതി ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത് ചെന്നിത്തല', അടുത്ത മുഖ്യമന്ത്രിയെന്ന് സുധാകരന്‍

Jul 4, 2020, 4:28 PM IST

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത് ചെന്നിത്തലയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ചെന്നിത്തലയെ തരംതാഴ്ത്തിക്കാട്ടാനാണെന്നും സുധാകരന്‍ പ്രതികരിച്ചു.