കൊവിഡിനെ തോല്‍പ്പിച്ച് അമ്മയും കുഞ്ഞും, രോഗമുക്തരായി ആശുപത്രി വിട്ടു

Apr 26, 2020, 3:40 PM IST


കൊവിഡ് ചികിത്സയിലിരിക്കേ പ്രസവിച്ച കാസര്‍കോട് സ്വദേശിയും കുഞ്ഞും ആശുപത്രി വിട്ടു. ഒരു മാസം നീണ്ട ചികിത്സക്കും നിരീക്ഷണത്തിനും ശേഷമാണ് പൂര്‍ണ ആരോഗ്യത്തോടെ മടങ്ങിയത്. മാര്‍ച്ച് 20നാണ് പൂര്‍ണ ഗര്‍ഭിണിയായ ഫാത്തിമയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.