കൊവിഡില്‍ മുന്നണിപ്പോരാളിയായ കേരളത്തിന് അഭിമാനനേട്ടം, യുഎന്‍ വെബിനാറില്‍ ശൈലജ ടീച്ചര്‍

Jun 23, 2020, 9:39 PM IST

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മികവിന് അംഗീകാരമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഐക്യരാഷ്ട്രസഭ വെബിനാറില്‍. നിപ പ്രതിരോധവും രണ്ട് പ്രളയകാലങ്ങളിലെ പ്രവര്‍ത്തനങ്ങളും കൊവിഡിനെ നേരിടാന്‍ കേരളത്തെ സഹായിച്ചെന്ന് മന്ത്രി പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറലും ലോകാരോഗ്യസംഘടന തലവനും പങ്കെടുത്ത ചടങ്ങിലാണ് കേരളത്തിന്റെ ആരോഗ്യപ്രവര്‍ത്തനം വിശദീകരിച്ചത്.