ഫണ്ട് അഴിമതി: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി

Jun 22, 2020, 12:51 PM IST

കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് അഴിമതി കേസില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ക്രൈം ബ്രാഞ്ചിനോടും കോടതി ആവശ്യപ്പെട്ടു.