Jul 1, 2020, 11:51 AM IST
മിനിമം ചാര്‍ജ് എട്ടുരൂപയ്ക്കുള്ള യാത്രാദൂരം രണ്ടരക്കിലോമീറ്ററായി നിശ്ചയിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അഞ്ച് കിലോമീറ്റര്‍ പോകാന്‍ ഇനി 11 രൂപയാകും ചാര്‍ജ്. കിലോമീറ്ററിന് 90 പൈസ വച്ചാണ് പിന്നീടുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിരക്ക് നിശ്ചയിക്കുന്നത്.