അപകടമരണമോ ആത്മഹത്യയോ അല്ല; കെവിനെ പുഴയില്‍ മുക്കിക്കൊന്നുവെന്ന് ഫൊറന്‍സിക് വിദഗ്ധര്‍

Jun 3, 2019, 3:03 PM IST


അരയ്‌ക്കൊപ്പം വെള്ളത്തില്‍ കെവിന്‍ സ്വമേധയാ മുങ്ങിമരിക്കാനുള്ള ഒരു സാധ്യതയുമില്ലെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍.മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ മൊഴി.