അടിയന്തരമായി ഇയാളെ ഒഴിവാക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടു, കര്‍ശന ശിക്ഷ ലഭിക്കണം: കെ കെ ശൈലജ

Sep 6, 2020, 11:08 AM IST

ആറന്മുളയില്‍ കൊവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏജന്‍സിയോട് അടിയന്തരമായി ഇയാളെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു.കര്‍ശനമായ ശിക്ഷ പ്രതിക്ക് കിട്ടുന്ന രീതിയില്‍ കേസ് എടുക്കാന്‍ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോകുന്നതില്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.