'ആദ്യം അണലിയെ വാങ്ങി, പിന്നീട് കരിമൂര്‍ഖനെയും, കൊല്ലാൻ 5 മാസത്തെ തയ്യാറെടുപ്പ്'; സൂരജിന്റെ മൊഴി പുറത്ത്

May 24, 2020, 2:40 PM IST


കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിന്റെ മൊഴി പുറത്ത്. അഞ്ച് മാസത്തെ തയ്യാറെടുപ്പ് നടത്തിയാണ് ഉത്രയെ കൊല്ലാന്‍ തീരുമാനിച്ചത്. സുരേഷ് എന്ന പാമ്പുപിടിത്തക്കാരനില്‍ നിന്ന് ഫെബ്രുവരിയില്‍ അണലിയെയും പിന്നീട് കരിമൂര്‍ഖനെയും വാങ്ങി. രണ്ട് തവണ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം പുലര്‍ച്ചെ വരെ ഉറങ്ങാതെ കട്ടിലില്‍ ഇരുന്നുവെന്നും സൂരജ് മൊഴി നല്‍കി.