അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഹൃദയഭേദക കാഴ്ച; സമഗ്രാന്വേഷണം വേണമെന്ന് നാട്ടുകാര്‍

Jun 9, 2020, 2:47 PM IST


കോട്ടയം മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ മൃതദേഹവുമായി വീടിന് മുന്നില്‍ പ്രതിഷേധം. മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരുമാണ് പ്രതിഷേധിച്ചത്. അരമണിക്കൂറോളം നീണ്ട പ്രതിഷേധം ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.