ക്ഷീര കർഷകന് ഷോക്കേറ്റത് ഉപയോഗിക്കാതെ കിടന്ന വൈദ്യുതി ലൈനിൽ നിന്ന്

Oct 7, 2020, 11:20 AM IST

വൈക്കത്ത് ക്ഷീര കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ഉപയോഗിക്കാതെ കിടന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റതെന്നും പുതിയ ലൈൻ വലിച്ചപ്പോൾ അപകടത്തിനിടയാക്കിയ പഴയ ലൈൻ മാറ്റേണ്ടതായിരുന്നുവെന്നും അസിസ്റ്റന്റ് എഞ്ചിനീയർ സമ്മതിക്കുന്നു.