Sep 5, 2020, 12:04 PM IST
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് ആണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന്. പാര്‍ട്ടിയും പാര്‍ട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്. പി ജെ ജോസഫ് യഥാര്‍ഥ്യം മനസിലാക്കി സംസാരിക്കണം. ജോസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും റോഷി അഗസ്റ്റിന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.