ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരം; മൂന്നിടത്തായി 25 അറസ്റ്റ്, കൂടുതല്‍ പേര്‍ക്കെതിരെ കേസ്

Apr 4, 2020, 11:31 AM IST

ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം പാലോട് പെരിങ്ങമലയില്‍ വിലക്ക് ലംഘിച്ച് നിസ്‌കാരം നടത്തിയ 11 പേരെ അറസ്റ്റിലായി. കോഴിക്കോട് ഫറൂഖ് പാണ്ടിപാടത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുക്കുകയും ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തൃശൂര്‍ ചാവക്കാട് അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.