ജിൻസിക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്‌

Aug 27, 2021, 4:21 PM IST

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടിയ വയനാട് മുട്ടിൽ സ്വദേശിയായ ജിൻസിക്ക് ലുലു ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപ കൈമാറി. ജിൻസി ചികിത്സക്കായി പോണ്ടിച്ചേരിയിലെ ആശുപത്രിയിലേക്ക് തിരിച്ചു.