കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

Jul 18, 2020, 12:03 PM IST

മരിച്ചത് കരുനാഗപ്പള്ളി സ്വദേശി സലീമാണ്. സലീം സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ജൂണ്‍ 28നാണ് ദുബായില്‍ നിന്നും നാട്ടില്‍ എത്തിയത്.