മദ്യശാലകള്‍ മേയ് 4ന് തുറക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

Apr 30, 2020, 11:57 AM IST

സംസ്ഥാനത്ത് അടച്ചിട്ട മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ നിര്‍ദ്ദേശവുമായി ബിവറേജസ് കോര്‍പറേഷന്‍ എംഡി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മദ്യശാലകള്‍ മേയ് 4ന് തുറക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. ബിവറേജ് തുറക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.