പൂരത്തിന് ആനയിടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരുമെന്ന് വിഎസ് സുനില്‍കുമാര്‍

May 9, 2019, 3:21 PM IST

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോട് സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ലെന്ന് വിഎസ് സുനില്‍കുമാര്‍. ആനയെ എഴുന്നള്ളിക്കുന്നതില്‍ നിന്ന വിലക്കണമെന്ന് വനംവകുപ്പ് പറഞ്ഞിട്ടുള്ളൂ. പൂരത്തിന് പങ്കെടുക്കവേ രാമചന്ദ്രനോ അതോ മറ്റേതെങ്കിലും ആനയോ ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരും. ആനയെ എഴുന്നള്ളിക്കാന്‍ കോടതി പറഞ്ഞാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഗവണ്‍മെന്റ് നടത്തും.